WELCOME

Saturday, March 5, 2016

ശാർക്കര കാളിയൂട്ടിൻറെ ഒൻപതാം ദിവസത്തെ ചടങ്ങായ നിലത്തിൽപോര്‌ , ഭദ്രകാളി - ദാരിക യുദ്ധം - യുദ്ധാവസാനം നന്മയുടെ വിജയ സൂചകമായി ദാരിക നിഗ്രഹം നടത്തുന്നു ...........ലോകത്തിലെ ഏറ്റവും ഉയർന്ന സ്റ്റേജിൽ  നടത്തുന്ന നാടകവും ( 42 അടി  - ഭദ്രകാളി പറണ് ,  28 അടി ദാരിക പറണ് ), മതേതര പ്രതീകവുമാണ് ചടങ്ങുകൾ......പറണ് നിർമ്മിക്കുന്നത് 22 പണിക്കന്മാരുടെ നേതൃത്ത്വത്തിൽ, ചേർത്ത് കെട്ടാനുള്ള വടം അരയന്മാർ, ദേവിക്ക് ഭക്തർ സമർപ്പിക്കുന്ന നെല്ല് അളന്നു തിട്ടപ്പെടുത്തുന്നത് മുസ്ലിം സഹോദരന്മാർ......................അടുത്തവർഷം കുംഭ മാസത്തിലെ ഒരു വെള്ളിയാഴ്ച്ചക്കായി കാത്തിരിക്കാം ...................................

Wednesday, March 2, 2016

 സ്ററുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ട്. പനവൂർ പി എച്ച് എം കെ എം വി ആൻറ് എച്ച് എസ് എസ് യൂണിറ്റിൻെറ 2017- 2018 അധ്യയനവർഷത്തെ ജൂനിയർ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

*  പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2017 മേയ് 15

*  കായിക പരീക്ഷ. 2017 ജൂൺ 10

*  പ്രവേശന പരീക്ഷ. 2017 ജൂൺ 15


SPC Selection criteria

1.   Physical test

2 .  written test

3 .  Interview

അപേക്ഷകരിൽ നിന്നും മുകളിൽ സൂചിപ്പിച്ച കായിക പരീക്ഷ, പ്രവേശന പരീക്ഷ, അഭിമുഖം,എന്നിവ നടത്തി യോഗ്യരായ 22 ആൺ കേഡറ്റുകളും 22 പെൺ കേഡറ്റുകളും ഉൽപ്പടെ 44 സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളെ തിരഞ്ഞെടക്കുന്നു.

**      അപേക്ഷകൾക്ക്  സ്കൂളുമായി ബന്ധപ്പെടുക

Interview സമയത്ത് ഹാജരാക്കേണ്ട രേഖകൾ

1.   7 ാം ക്ളാസിലെ വാർഷിക പരീക്ഷഷയുടെ മാർക്ക് ലിസ്റ്റ്(50%ന് മുകളിൽ മാർക്ക്)

2.   മെഡിക്കൽ ഫിറ്റ്നസ്. സർട്ടിഫിക്കറ്റ്

3.   സ്വഭാവ സർട്ടിഫിക്കറ്റ്
 (അവസാനം പരീക്ഷ എഴുതിയ സ്കൂൾ മേലധികാരിയിൽ നിന്നും)